2008 - മികച്ച 5 ചിത്രങ്ങള്‍!
2008 അതിന്റെ അവസാന മാസത്തില്‍ എത്തിയിരിക്കുന്നു. ഇനി വാര്‍ഷിക കണക്കെടുപ്പുകളുടെ സമയം. ഈ കഴിഞ്ഞ വര്‍ഷം മലയാളം ഫോട്ടോ ബ്ലോഗുകളില്‍ വന്ന, എനിക്ക് ഇഷ്ടപ്പെട്ട ചില നല്ല ചിത്രങ്ങളെ ഒരിക്കല്‍ കൂടി ബ്ളോഗ് ജനസമക്ഷം അവതരിപ്പിക്കുന്നു.
ഇനി ഡിസ്കൈമള്‍ :
1. എന്റെ വ്യക്തിപരമായ അഭിരുചി, ചിന്താശേഷി, ആസ്വാദനാശേഷി ഇവയൊക്കെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നു വെച്ചാല്‍ ഇതിന്റെ പേരിലുള്ള തെറികള്‍ എനിക്ക് മാത്രം അവകാശപ്പെട്ടത്
2. 2008 - ല്‍ എന്റെ ബ്ലോഗ് ഇടപാടുകള്‍ വളരെ വളരെ കുറവായിരുന്നു. അവസാന ആറ് മാസങ്ങളില്‍ റീഡറുകള്‍ വഴി ലഭിക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍, പിന്നെ വല്ലപ്പോഴും അഗ്രിയില്‍ വരുന്ന പോസ്റ്റുകള്‍ എന്നിവയൊക്കെയെ കാണുവാനും വായിക്കുവാനും സാധിച്ചിരുന്നൊള്ളൂ. ഒരു മാതിരി സ്ഥിരമായി പോസ്റ്റുന്ന ഫോട്ടോ ബ്ലോഗുകളിലെ എല്ലാം ചിത്രങ്ങളും സമയം അനുവദിക്കുന്നതനുസരിച്ച് കാണുവാന്‍ ശ്രമിക്കാറുണ്ടായിരുന്നു, മിക്ക ഫോട്ടോ പോസ്റ്റുകളും ഞാന്‍ കണ്ടിരുന്നു എന്ന വിശ്വാസത്തിലാണ് ഈ സാഹസം.
3. ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരു റാങ്കിങ്ങ് രീതിയൊന്നുമല്ലേയല്ല.
4. എനിക്ക് ഇഷ്ടപ്പെട്ട 5 ചിത്രങ്ങളായി ഈ ലിസ്റ്റ് ചുരുക്കിയിരിക്കുന്നു
#2 : യാത്രാമൊഴിയുടെ മൂടല്‍മൗനം!
ജലം പോലും ഇളക്കാത്ത കട്ട പിടിച്ച് മൂടി കിടക്കുന്ന മൗനത്തിന്റെ serenity and eloquence മുഴുവനും പ്രദാനം ചെയ്യുന്ന ചിത്രം. The cloudy mist cover provides a mystique feeling, yet I am able to enjoy the peacefulness and stillness in that ambience. Composition wise വളരെ ശക്തമായ ചിത്രം. Symmetrical frame ന് ഒരു ഉത്തമ ഉദാഹരണം.ഈ കാലാവസ്ഥയില്‍ ചിത്രങ്ങള്‍ എടുക്കുവാനുള്ള ബുദ്ധിമുട്ട് നേരിട്ട് അറിയാവുന്നത് കൊണ്ട് ഈ ചിത്രത്തെ യാത്രാമൊഴിയുടെ ഭംഗിയുള്ള പൂക്കള്‍ ചിത്രങ്ങളേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
#3 : പാച്ചാളത്തിന്റെ ചുവപ്പാണെന്റെ പേര്
കറുത്ത പശ്ചാത്തലത്തില്‍ ചുവപ്പിന്റെ തിരയിളക്കം! ചുവപ്പ് നിറത്തിന് പല അര്ത്ഥങ്ങളുണ്ട്. ചൈനീസ്സ്കാര്‍ക്ക് ചുവപ്പ് ഐശ്വര്യത്തിന്റെ നിറം, മറ്റു ചിലര്‍ക്ക് അപകടവും. മലയാളി ചുവപ്പിനെ ചേര്‍ത്തു നിര്‍ത്തുന്നത് കമ്മ്യൂണിസത്തോടായിരിക്കും. ഐശ്വര്യം <-> കമ്മ്യൂണിസം <-> അപകടം :)
ഇരുളില്‍ പാറി കളിക്കുന്ന ചെങ്കൊടികള്‍, അവയുടെ orderly fashion - പാര്‍ട്ടിയുടെ അച്ചടക്കം , കേഡര്‍ സ്വഭാവം ഇവയൊക്കെയുമായി identify ചെയ്യാന്‍ സാധിക്കുന്നു. Frame ലെ human element and its posture, ആ മനുഷ്യന്റെ വിധേയത്വം, കൊടികളില്‍ വീഴുന്ന വെളിച്ചം - ഇവയെല്ലാം ചുവപ്പിനെ പൊലിപ്പിക്കുന്നു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണെങ്കില്‍ ഡിഫി ചുവരെഴുത്തുകളില്‍ കാണുന്ന തരത്തിലുള്ള രംഗം!
#4 : തുളസിയുടെ ആദ്യാക്ഷരം
ആദ്യകാഴ്ചയില്‍ ആദ്യാക്ഷരം മനസ്സിലുണര്‍ത്തുന്നത് പണ്ട് മണലില്‍ അ, ആ എഴുതി പഠിച്ച ഓര്‍മ്മകളാണ്. പിന്നെ ഒന്നുകൂടി നോക്കുമ്പോള്‍ ചിത്രകാരന്‍/ചുമരെഴുത്തുകാരന്‍ അ, ആ എഴുതി പഠിക്കുകയാണോ എന്ന സംശയമാണ്, പിന്നെയാണ് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നത്. ഇടതു വശത്തെ ശൂന്യമായ നീല തേച്ചിട്ടിരുന്ന ഭാഗമാണ് ഈ ചിത്രത്തില്‍ എന്നെയും ഒരു ഭാഗമാക്കുന്നത്. ആ മരപലക കൊണ്ട് തട്ടി കൂട്ടിയ സ്റ്റൂളില്‍ കയറി നിന്ന് നീലയില്‍ വെള്ള കൊണ്ടെഴുതാന്‍ ചിത്രം എന്നെ ക്ഷണിക്കുന്നു. കമ്പ്യൂട്ടറിന്റെ മുന്‍പിലിരുന്ന് ഞാനും അയാള്‍ക്കൊപ്പം എഴുതുകയാണ്, വെയില്‍ കൊള്ളുകയാണ്.
ആദ്യാക്ഷരം എന്ന ഫോട്ടോ street photography ക്ക് ഒരു ഉത്തമ ഉദാഹരണമാണ്. ഇടതു വശത്തെ ശൂന്യമായ നീല തേച്ചിട്ടിരുന്ന ഭാഗവും, മരപലക കൊണ്ട് തട്ടി കൂട്ടിയ സ്റ്റൂളും കാണിയെ ചിത്രത്തിന്റെ തന്നെ ഭാഗമാക്കുന്നു. തുളസ്സിക്ക് മാത്രം സാധിക്കുന്ന ഒരു മാജിക്ക്!
#5 : നൊമാദിന്റെ വാരിയെടുക്കട്ടെ നിന്നെ ഞാന്‍
തിരയിറങ്ങി പോകുന്ന കടലിനോടുള്ള നിഷ്കളങ്കമായ ബാല്യത്തിന്റെ വെല്ലുവിളി! ഈ ദൃശ്യത്തെ പിന്‍പറ്റി വരുന്ന ബാക്കിയുള്ള സംഭവഗതികളെകുറിച്ചുള്ള ആകാംഷ/ആശങ്കയാണ് ഈ ചിത്രത്തിലേക്ക് കാഴ്ച്ചക്കാരനെ കൂടുതല്‍ അടുപ്പിക്കുന്നത്. ഇനി വരുന്ന തിരയെ എതിര്‍ത്തു നില്‍ക്കുവാനുള്ള ആത്മവിശ്വാസവും ഊര്‍ജ്ജസ്വലതയും ചടുലതയും ഈ ബാലന്റെ നില്പില്‍ കാണാം, എങ്കിലും ഒരു ആകാംഷ, ഒരു ആശങ്ക.. അതാണ് എന്നെ അവന്റെ പിന്നില്‍ നിന്ന് മാറാതെ അവിടെ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
തുളസിയുടെ പൂമോളു, ദസ്തകറിന്റെ ഓരത്തേക്ക് ഒതുക്കപ്പെടുന്നവ , നൊമാദിന്റെ വെയില്‍മഴ , പൈങ്ങോടന്റെ മൂന്നുപന്തുകള്‍ , നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം - ഇവയും മികച്ചത് എന്ന് ഞാന്‍ കരുതുന്ന ചില ചിത്രങ്ങളാണ്.
ചില മികച്ച ചിത്രങ്ങള്‍ ശ്രദ്ധയില്‍പെടാതെ പോയിട്ടുണ്ടാകും. പോസ്റ്റുകളുടെ കുത്തൊഴുക്കിലും അഗ്രിയില്‍ പിടിച്ചു നിന്നവ, റീഡര്‍ വഴി പങ്ക് വെച്ചവ.. ഇവയിലൊന്നും പൊങ്ങി വരാത്ത നല്ല ചിത്രങ്ങളും ഉണ്ടാകും, അവയൊക്കെ ജനസമക്ഷം കൊണ്ടു വരാനുള്ള ഒരു അവസരം കൂടിയാണ് ഇത്തരത്തിലുള്ള കണക്കെടുപ്പുകള്‍!

#1 : ശ്രീലാലിന്റെ ദിവസം തുടങ്ങുന്നത്.
മിക്ക മലയാളികളുടേയും ദിവസം തുടങ്ങുന്നത് ഇങ്ങനെ തന്നെയായിരിക്കും. - വളരെ വേഗം എന്റെ ജീവിതത്തില്‍ നിന്ന് എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു ചിത്രം. നഷ്ടപ്പെട്ടു പോയ ചില ശീലങ്ങളുടെ, ചില ജീവിതങ്ങളുടെ ഒത്തിരി ഒത്തിരി ഓര്‍മ്മകളിലേക്കാണ് ഈ ചിത്രം കൈപിടിച്ച് നടത്തുന്നത്. രാവിലെ ഒരു കട്ടന്‍ കാപ്പിയും പത്രവുമായി ദിവസം ആരംഭിച്ച കാലത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മകളില്‍ തെളിയിക്കുന്നു ഈ ചിത്രം. പ്രവാസത്തിലെ ഈ ജീവിതത്തില്‍ ദിവസം തുടങ്ങുന്നത് ടീവിയും കമ്പ്യൂട്ടറും സ്വിച്ച് ഓണ്‍ ചെയ്യുന്നതിലൂടെയാണ്. വളരെ ലളിതമായ ചിത്രം, അതിലെ പച്ച പശ്ചാത്തലം, അതിനും ഓര്‍മ്മപ്പെടുത്താനുണ്ട് പലതും.